‘പോത്തും പശുവും തമ്മിലുള്ള വ്യത്യാസം ക്രിമിനലുകള്‍ക്ക് അറിയില്ലെങ്കിലും പ്രത്യേക സമുദായത്തില്‍ പെട്ടവരെ കൊല്ലാന്‍ അറിയാം’; ആര്‍ എസ് എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ ഉവൈസി

Web Desk
1 Min Read

ഹൈദരാബാദ്: മുസ്ലിംകളേയും മറ്റ് ന്യൂനപക്ഷാംഗങ്ങളേയും ആള്‍ക്കൂട്ട കൊലപാതകം നടത്തുന്നവര്‍ ഹിന്ദുത്വക്ക് എതിരാണ് പ്രവര്‍ത്തിക്കുന്നതെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഉവൈസി. പശുവും പോത്തും തമ്മിലുള്ള വ്യത്യാസം ക്രിമിനലുകള്‍ക്ക് അറിയില്ലെങ്കിലും പ്രത്യേക സമുദായത്തില്‍ പെട്ടവരെ പേരിന്റെ അടിസ്ഥാനത്തില്‍ കൊല്ലാന്‍ അറിയാമെന്നായിരുന്നു ഉവൈസിയുടെ മറുപടി.

city exchange

ഹിന്ദുത്വ സര്‍ക്കാരാണ് ഇത്തരം ക്രിമിനലുകള്‍ക്ക് ധൈര്യം നല്‍കുന്നതെന്നും ഉവൈസി ട്വിറ്ററില്‍ ആഞ്ഞടിച്ചു. ജുനൈദ്, അഖ്‌ലാഖ്, റക്ബാര്‍, അലീമുദ്ദീന്‍, പെഹ്ലു തുടങ്ങിയ പേരുകളുള്ളവരെ കൊല്ലാന്‍ ഈ ക്രിമിനലുകള്‍ക്ക് അറിയാമെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

ആള്‍ക്കൂട്ടക്കൊല പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഹിന്ദുത്വ ആശയത്തില്‍ നിന്ന് വ്യതിചലിച്ചവരാണെന്നായിരുന്നു ഇന്നലെ മോഹന്‍ ഭഗവത് പറഞ്ഞത്. ആര്‍ എസ് എസ് പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭഗവത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!