എം പിയുടെ ഹൈമാസ്റ്റ് വിളക്കിന് അനുവാദം നിഷേധിച്ചു; യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്

Web Desk
1 Min Read

രാമന്തളി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ ഫണ്ടില്‍ നിന്നും പഞ്ചായത്തിലെ വിവിധ പ്രദേശത്തേക്ക് അനുവദിച്ച ഹൈമാക്‌സ് വിളക്കിന് രാമന്തളി ഗ്രാമപഞ്ചായത്ത് അനുവാദം നിഷേധിച്ച നടപടിയില്‍ രാമന്തളി പഞ്ചായത്ത് യുഡിഎഫ് യോഗം ശക്തമായി പ്രതിഷേധിച്ചു. വികസനത്തില്‍ രാഷ്ട്രീയം കളിച്ച് സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

city exchange

ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനദ്രോഹപരമായ ഈ തീരുമാനം ഭരണസമിതി പാസാക്കിയത്. ഇത് സംബന്ധിച്ച് യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

സിപിഎമ്മിന്റെ വികസനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. യോഗത്തില്‍ പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ കെ അഷറഫ്, വി വി ഉണ്ണികൃഷ്ണന്‍, കകുളത്ത് അബ്ദുല്‍ ഖാദര്‍, പി പി സുലൈമാന്‍ ഹാജി,
പി കെ ഷബീര്‍, പി പി മുഹമ്മദലി, മുണ്ടക്കല്‍ ഇബ്രാഹിം, യു അബ്ദുറഹ്മാന്‍, ഒ മോഹനന്‍, കെ ഹരിദാസന്‍, ഹമീദ് മാസ്റ്റര്‍, ഇസ്ഹാഖ് പാലക്കോട്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ സി അബ്ദുല്‍ഖാദര്‍, പി എം ഷുഹൈബ, പി പി നാരായണി, മുഹമ്മദ് കരംമുട്ടം തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!