പൊലീസ് കൃത്യമായി ഇടപെട്ടു; അതിഥിത്തൊഴിലാളികളുടെ മക്കളെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍

Web Desk
1 Min Read

കൊച്ചി: കൃത്യസമയത്ത് പോലീസ് കൃത്യമായി ഇടപെട്ടതോടെ അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിലായി.

city exchange

അസം സ്വദേശികളായ രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരാ
ണ് വടക്കേക്കര പോലീസിന്റെ പിടിയിലായത്. പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കുട്ടികളേയും സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും ഗോഹട്ടി വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ചു.

വടക്കേക്കര മച്ചാംതുരത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് അകന്ന ബന്ധുവായ സാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. സ്‌കൂള്‍ ബസ് കയറാന്‍ കാത്തു നില്‍ക്കുകയായിരുന്നു കുട്ടികള്‍. കുടുംബപരമായും സാമ്പത്തികമായുമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സംനാസിന്റേയും രഹാം അലിയുടെയും സഹായത്തോടെ സാഹിദ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ജഹദ് അലിയാണ് പണം മുടക്കി ഇവര്‍ക്ക് വിമാന ടിക്കറ്റെടുത്ത് എയര്‍പോര്‍ട്ടിലെത്തിച്ചത്.

സാഹിദയേയും കുട്ടികളെയും കൊണ്ടുവരുന്നതിന് പ്രത്യേക പൊലീസ് ടീം അസമിലേക്ക് തിരിച്ചു. ജഹദ് കോഴിക്കടയിലെ തൊഴിലാളിയും റഹാം വെല്‍ഡറുമാണ്.

- Advertisement -
Ad image

ഡി വൈ എസ് പി എ പ്രസാദ്, ഇന്‍സ്‌പെക്ടര്‍ വി സി സൂരജ്, എസ് ഐമാരായ എം എസ് ഷെറി, വി എം റസാഖ്, എം കെ സുധി, സീനിയര്‍ സി പി ഒമാരായ പ്രവീണ്‍ ദാസ്, ലിജോ ഫിലിപ്പ്, സി പി ഒമാരായ വി എസ് അപര്‍ണ്ണ, കെ എം ബിജില്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!