നേരിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

Web Desk
1 Min Read

കൊച്ചി: ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന നേര് സിനിമയുടെ റീലീസ് തടയണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ ദീപു കെ. ഉണ്ണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സംവിധായകന്‍ ജീത്തു ജോസഫും ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ സ്‌ക്രിപ്റ്റ് മോഷ്ടിച്ചാണ് നേര് സിനിമ തയാറാക്കിയിരിക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

city exchange

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി മാരിയട്ട് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ താന്‍ ഒരു തിരക്കഥ ജീത്തു ജോസഫിനു നല്‍കിയെന്നും പിന്നീട് താന്‍ അറിയാതെ അത് സിനിമയാക്കി എന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. അതുകൊണ്ട് സിനിമയുടെ റിലീസ് തടയണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

നേര് സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതെന്ന് ദീപു കെ. ഉണ്ണി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 21ന് നേര് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയില്‍ ഹര്‍ജിയെത്തിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!