Connect with us

Entertainment

ചിത്രീകരണം പൂര്‍ത്തിയാക്കി ഹിമുക്രി

Published

on


കൊച്ചി: എക്‌സ് ആന്റ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ പി കെ ബിനു വര്‍ഗീസ് കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുകയും ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി താന്നിക്കോട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്ത ചിത്രം ‘ഹിമുക്രി’ ചിത്രീകരണം പൂര്‍ത്തിയായി.

ഹിന്ദു മുസ്ലിം ക്രിസ്ത്യന്റെ ചുരുക്കെഴുത്താണ് ഹിമുക്രി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് അതീതമായി മാനവികതയ്ക്കും സ്‌നേഹത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കുന്ന മഹത്തായ സന്ദേശമാണ് ഹിമുക്രി പ്രേക്ഷകര്‍ക്ക് പകരുന്നത്.

ഞാറള്ളൂര്‍ ഗ്രാമത്തിലെ റിട്ടയര്‍ഡ് ലൈന്‍മാന്‍ ബാലന്‍പിള്ളയുടെ മകന്‍ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെണ്‍കുട്ടികളും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അരുണ്‍ ദയാനന്ദാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കര്‍, കലാഭവന്‍ റഹ്മാന്‍, അംബിക മോഹന്‍, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനര്‍- എക്‌സ് ആന്റ് എക്‌സ് ക്രിയേഷന്‍സ്, കഥ, സംവിധാനം- പി കെ ബിനു വര്‍ഗീസ്, നിര്‍മ്മാണം- ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി താന്നികോട്ട്, തിരക്കഥ, സംഭാഷണം- ഏലിക്കുളം ജയകുമാര്‍, ഛായാഗ്രഹണം, എഡിറ്റിംഗ്- ജോഷ്വാ റൊണാള്‍ഡ്, സംഗീതം- നിസ്സാം ബഷീര്‍, ഗാനരചന- സുജ തിലക് രാജ്, ഷെഫീഖ് ആലംകോട്, വിഷ്ണു മണമ്പൂര്‍, റസിയ മണനാക്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയശീലന്‍ സദാനന്ദന്‍, അസോസിയേറ്റ് ഡയറക്ടര്‍- എ എല്‍ അജികുമാര്‍, കല- അജി മണിയന്‍, ചമയം- രാജേഷ് രവി, കോസ്റ്റ്യും- സുകേഷ് താനൂര്‍, ത്രില്‍സ്- ജാക്കി ജോണ്‍സണ്‍, കോറിയോഗ്രാഫി- അസ്‌നീഷ് നവരസം, അശ്വിന്‍ സി ടി, പ്രജിത, ലൊക്കേഷന്‍ മാനേജര്‍- ശ്രീകാന്ത്, സ്റ്റില്‍സ്- അജേഷ് ആവണി, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.


error: Content is protected !!