പ്രൊഫ. ഡോ. മുഹമ്മദ് ഹസ്സന്റെ പുസ്തകം പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: പ്രൊഫ. ഡോ. മുഹമ്മദ് ഹസ്സന്‍ മനുഷ്യ മനസ്സിന്റെ ഉള്ളറകളലേക്കിറങ്ങിയ മനഃശ്ശാസ്ത്രജ്ഞനാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രൊഫ. ഡോ. മുഹമ്മദ് ഹസ്സന്‍ രചിച്ച മനഃശ്ശാസ്ത്ര ഗ്രന്ഥം ചിന്താധാര പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

നൂതനമായ ചിന്താധാരയാണ് അദ്ദേഹത്തിന്റേത്. അക്കാദമിക യോഗ്യത മാത്രമല്ല അനുഭവജ്ഞാനമാണ് ഉത്കൃഷ്ടമായ വഴികാട്ടി. ജീവിതത്തെ പ്രയാണമായി കണ്ടവരാണ് പ്രതിഭാശാലികളെന്നും അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. മലയാള രചനാ ലോകത്ത് നവീനമായ ഇടപെടലുകളാണ് ഗ്രന്ഥരചനയിലൂടെ പ്രൊഫ. ഡോ. മുഹമ്മദ് ഹസ്സന്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍ പുസ്തകം ഏറ്റുവാങ്ങി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആറ്റക്കോയ പള്ളിക്കണ്ടി പുസ്തക പരിചയം നടത്തി.

ഡോ. മോഹന സുന്ദരം, ഡോ. കെ കുഞ്ഞാലി, ഡോ. ഇ കെ ഗോവിന്ദ വര്‍മ്മരാജ, നവീന വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രൊഫ. ഡോ. മുഹമ്മദ് ഹസ്സന്‍ മറുമൊഴി നടത്തി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ വി ഫര്‍ദീസ് സ്വാഗതവും കണ്‍വീനര്‍ സക്കരിയ്യ പള്ളിക്കണ്ടി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!