തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ശ്രമഫലമായി മാന്‍ കാന്‍കോര്‍ കമ്പനിയുടെ സി എസ് ആര്‍ ഫണ്ടിന്റെ വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുവദിച്ച തയ്യല്‍ മെഷീനുകളുടെ വിതരണം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു.

city exchange

ചടങ്ങില്‍ മാന്‍കാന്‍കോര്‍ കമ്പനിയുടെ എച്ച് ആര്‍ ഹെഡ് മാര്‍ട്ടിന്‍ ജേക്കബ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ പി പി ജെയിംസ്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത്തീഫ് പൂഴിത്തറ, എം പി സൈമണ്‍, ഫാസില്‍ ഹുസൈന്‍, കാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍, കീഴ്മാട് പഞ്ചായത്ത് അംഗം കെ കെ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!