ആര്‍ ടി പി സി ആര്‍ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് ഉള്‍പ്പെടുത്താന്‍ നടപടി വേഗത്തിലാക്കണമെന്ന് സുപ്രിയ സുലെ എം പി

Web Desk
1 Min Read

കുവൈത്ത് സിറ്റി: രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വിദേശയാത്രക്കാര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധനയും നാട്ടില്‍ ഏഴു ദിവസ ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ യാത്രാ നയത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കറിനോട് എന്‍ സി പി ലോക് സഭ കക്ഷി നേതാവ് സുപ്രിയ സുലെ എം.പി ആവശ്യപ്പെട്ടു. ഈ വിഷയമുന്നയിച്ച് എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് കേന്ദ്ര സര്‍ക്കാരിന് നേരത്തെ നിവേദനം നല്‍കിയിരുന്നു.

city exchange

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കോ വിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും ഉള്‍പ്പടെ സ്വീകരിച്ച് എല്ലാ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സമയ നഷ്ടവും സാമ്പത്തിക ചിലവും ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുവാന്‍ അടിയന്തിരമായി സാഹചര്യമൊരുക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി കേന്ദ്ര സര്‍ക്കാരിന് അഭ്യര്‍ഥിച്ചിരുന്നു.

ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി സുപ്രിയ സുലെ എം പിയെ അറിയിച്ചു. ഈ വിഷയത്തിലെ പ്രത്യേക ഇടപെടലിന് സുപ്രിയ സുലെ എം പിക്ക് ഓവര്‍സീസ് എന്‍ സി പി നന്ദി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!