

രാമന്തളി: കണ്ണൂര്‍ ജില്ലയിലെ ചരിത്ര ഭൂമികയായ രാമന്തളിയിലെ പ്രധാന തറവാടായ കോടിയത്ത് പടിഞ്ഞാറെ വീട്ടില്‍ രാജേശ്വരന്റെ മകള്‍ ഐ എഫ് എസുകാരിയായ സൗമ്യ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അറിഞ്ഞ നാട്ടുകാരും വീട്ടുകാരും ആഹ്ലാദത്തില്‍. രാമന്തളിക്കാര്‍ക്ക് മുഴുവന്‍ അഭിമാനമായി മാറിയ സൗമ്യ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 2010 ബാച്ചുകാരിയാണ്.

മൊറോക്കോയില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ കൗണ്‍സിലര്‍ ആയിരിക്കെയാണ് ഐക്യരാഷ്ട്ര സഭയിലെ നിയമനം. ഈ മാസം 28ന് ചുമതലയേല്‍ക്കും.

ചെറുപ്പത്തിലെ പഠനത്തില്‍ മിടുക്കിയായ സൗമ്യയുടെ മാതാവ് തൃക്കരിപ്പൂര്‍ സ്വദേശിയായ വാസന്തിയാണ്. ഭര്‍ത്താവിന്റെ കുടുംബം ഇപ്പോള്‍ പയ്യന്നൂരിലെ കൊക്കൊനിശ്ശേരിയിലാണ് താമസം.
ഡോ. രമീസ് നത്താനി (ഗുജറാത്ത്)യാ്ണ് ഭര്‍ത്താവ്. ഏഴും നാലും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്. പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകം അഭിനന്ദനങ്ങള്‍ അറിയിച്ചു.

