കെ പി എ സി ലീലാകൃഷ്ണനെ കെഫാഖ് ആദരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ സന്ദര്‍ശനം നടത്തുന്ന നടനും കാഥികനും ഗായകനും അധ്യാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി കെ പി എ സി ലീലാകൃഷ്ണനെ ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍- കെഫാഖ് ആദരിച്ചു. ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ വിശ്വഗുരു സിനിമയിലെ നായകനും പത്തനാപുരം ഗാന്ധിഭവന്‍ കലാസാംസ്‌കാരിക കേന്ദ്രം ചെയര്‍മാനുമാണ് അദ്ദേഹം.

city exchange

ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുംബൈ ഹാളില്‍ നടന്ന യോഗത്തില്‍ കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര്‍ അനില്‍കുമാര്‍ ആര്‍, വൈസ് പ്രസിഡന്റ് ബിജു പി ജോണ്‍, വനിതാ ഫോറം കണ്‍വീനര്‍ ആന്‍സി രാജീവ്, മാനേജിങ് കമ്മിറ്റി അംഗങ്ങളആയ ദിപു സത്യരാജന്‍, ജോബിന്‍ പണിക്കര്‍, ബെന്നി ബേബി, ഷാജി കരിക്കം എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!