ലോകത്തിലെ ഏറ്റവും വലിയ മാക്‌സ് ഫാഷന്‍ സ്റ്റോര്‍ ദോഹ സിറ്റി സെന്ററില്‍ തുറന്നു

Web Desk
2 Min Read

ദോഹ: പ്രമുഖ വാല്യു ഫാഷന്‍ ബ്രാന്‍ഡായ മാക്‌സ് ഫാഷന്‍ ദോഹ സിറ്റി സെന്ററില്‍ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ തുറന്നു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ഭാഗമായ മാക്‌സ് ഫാഷന്റെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റോറാണിത്. 38,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്റ്റോര്‍ ഫാഷന്‍, സൗകര്യം, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിച്ച പുതിയ ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

city exchange

ആമാല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റഷീദ് ബിന്‍ അലി അല്‍ മന്‍സൂരി പുതിയ സ്റ്റോറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. മാക്‌സ് ഫാഷന്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹാനി വെയ്‌സ്, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ഖത്തര്‍ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ ഷുമാലന്‍ നായ്ക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാക്‌സ് ഫാഷന്റെ പുതിയ സ്റ്റോര്‍ ആശയത്തിന്റെ ഏറ്റവും പുതിയ രൂപകല്‍പ്പനയാണ് സിറ്റി സെന്റര്‍ ദോഹയിലെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്കായുള്ള ഫാഷന്‍ ശേഖരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന തുറന്ന ലേഔട്ടും ആധുനിക ഇന്റീരിയറും സൗകര്യപ്രദമായ വിഭാഗങ്ങളുമാണ് സ്റ്റോറിലുള്ളത്.

ഷോപ്പിങ് കൂടുതല്‍ എളുപ്പവും വേഗത്തിലുമാക്കുന്നതിനായി വിവിധ സാങ്കേതിക സംവിധാനങ്ങളും സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ എഫ് ഐ ഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംവിധാനങ്ങളിലൂടെ ഉത്പന്നങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കും. സ്വയം പണമടയ്ക്കുന്നതിനുള്ള സെല്‍ഫ് ചെക്ക്ഔട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

- Advertisement -
Ad image

ഖത്തറിലെ ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവവും മാക്‌സ് ഫാഷന്‍ വിപുലീകരിക്കുന്നുണ്ട്. ഗൂഗിള്‍ ക്ലൗഡുമായി സഹകരിച്ച് വികസിപ്പിച്ച എ ഐ അധിഷ്ഠിത വെര്‍ച്വല്‍ ട്രൈ-ഓണ്‍ സംവിധാനമാണ് ഇതിലെ പ്രധാന ആകര്‍ഷണം.

ജനറേറ്റീവ് എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ സംവിധാനം വഴി വിവിധ വസ്ത്രങ്ങള്‍ വ്യത്യസ്ത ശരീരഘടനകളില്‍ എങ്ങനെ കാണപ്പെടും, എങ്ങനെ ചേരും തുടങ്ങിയ കാര്യങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ദൃശ്യവത്ക്കരിക്കാനാകും. ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ വ്യക്തിപരവും സൗകര്യപ്രദവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ ഷോപ്പിംഗ് അനുഭവങ്ങളും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് ക്ലിക്ക് ആന്റ് കളക്ട് സൗകര്യത്തിലൂടെ സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ കൈപ്പറ്റുകയോ അതേ ദിവസം തന്നെ വീട്ടിലെത്തിക്കുകയോ ചെയ്യാം.

2007-ല്‍ ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ച മാക്‌സ് ഫാഷന്റെ രാജ്യത്തെ സ്റ്റോറുകളുടെ എണ്ണം പുതിയ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ കൂടി തുറന്നതോടെ 10 ആയി.

പുതിയ സീസണിലെ ഫാഷന്‍ ശേഖരം
ദൈനംദിന ജീവിതത്തിലെ വിവിധ അവസരങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് മാക്‌സ് ഫാഷന്റെ ഒക്ടോബര്‍ ശേഖരം ഒരുക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍, മികച്ച ടെക്‌സ്ചറുകള്‍, ആധുനിക ഡിസൈനുകള്‍ എന്നിവയിലൂടെ സൗകര്യവും ശൈലിയും പ്രായോഗികതയും സംയോജിപ്പിച്ച ശേഖരമാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി അവതരിപ്പിച്ചിരിക്കുന്നത്.

ജോലി സമയത്തുനിന്ന് വൈകുന്നേരങ്ങളിലേക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്-കാഷ്വല്‍ വസ്ത്രങ്ങളും ശേഖരത്തിലുണ്ട്.

കുട്ടികള്‍ക്കായുള്ള ശേഖരത്തില്‍ സൗകര്യപ്രദമായ വസ്ത്രങ്ങള്‍ക്കൊപ്പം വിവിധ നിറങ്ങളും ആകര്‍ഷകമായ ഡിസൈനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ വ്യക്തിത്വവും സ്വയംപ്രകടനവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ശേഖരം ഒരുക്കിയിരിക്കുന്നത്.

നിലവില്‍ 16 രാജ്യങ്ങളിലായി 830-ലധികം സ്റ്റോറുകളാണ് മാക്‌സ് ഫാഷനുള്ളത്. ആഗോളതലത്തില്‍ പ്രതിവര്‍ഷം 12 കോടിയിലധികം ഉപഭോക്തൃ സന്ദര്‍ശനങ്ങളും ബ്രാന്‍ഡിന് ലഭിക്കുന്നതായി കമ്പനി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!