ഖത്തര്‍ ചാരിറ്റി സ്‌കൂള്‍ ഫിയസ്റ്റ; സമ്മാനദാനവും സമാപനവും മാര്‍ച്ച് 11ന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സ്‌കൂള്‍ ഫിയസ്റ്റയുടെ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സമാപനവും മാര്‍ച്ച് 11ന് മൂന്ന് മണിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ദോഹ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടക്കും.

city exchange

മുപ്പതോളം സ്‌കൂളുകളില്‍ നിന്നും അറബിക്കിലും ഇംഗ്ലീഷിലുമായി കവിത പാരായണം, സംവാദം, വാര്‍ത്താ വായന, പ്രഭാഷണം എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്. സമ്മാനദാന ചടങ്ങില്‍ ഖത്തര്‍ ചാരിറ്റി പ്രതിനിധികള്‍ പങ്കെടുക്കും.

വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും പ്രോത്സാഹനം നല്‍കാനുമായി സ്‌കൂള്‍ ഫിയസ്റ്റ സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 44661213, 33171397.

Share This Article
Leave a Comment
error: Content is protected !!