പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് കമ്മിറ്റി സ്‌നേഹസംഗമം

Web Desk
0 Min Read

ദോഹ: ഖത്തര്‍ പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് കമ്മിറ്റി മഹല്ല് നിവാസികളുടെ സ്‌നേഹ സംഗമം നടത്തി. ഫരീജ് ഖുലൈഫിലെ ബ്രക്കോളി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നൗഷാദ് വലിയകത്ത് അധ്യക്ഷത വഹിച്ചു.

city exchange

സെക്രട്ടറി കാദിര്‍ ഫില്‍ഫില സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി അഷറഫ് അമ്പലത്ത്, മുന്‍ സെക്രട്ടറി അഷ്റഫ് കുമ്മങ്കണ്ടത് എന്നിവര്‍ പ്രസംഗിച്ചു.

യാറത്തിങ്കല്‍ മഹല്ലിലെ മുന്‍ ഖതീബ് അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ കുടുംബജീവിതം ഇസ്ലാമില്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മഹല്ലിന്റെ 2024ലെ കലണ്ടര്‍ പ്രകാശനം പ്രസിഡന്റ്, സെക്രട്ടറി, മുഖ്യരക്ഷാധികാരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജോയിന്‍ സെക്രട്ടറി ബിബിന്‍ മൂസ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!