

ദോഹ: അബുദാബി സംസ്ഥാന കെ എം സി സി ട്രഷറര്‍ സി എച്ച് അസ്‌ലമിന്റെ നിര്യാണത്തില്‍ ഖത്തര്‍ കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രാര്‍ഥനാ സദസ്സും അനുസ്മരണവും നടത്തി.

കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അന്‍വര്‍ തായന്നൂര്‍ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് അലി ചേറൂര്‍ ഉദ്ഘാടനം ചെയ്തു. അജനൂര്‍ പഞ്ചായത്ത് സെക്രട്ടറി ബാറ്റ മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. മലയോര മേഖല പ്രസിഡന്റ് സത്താര്‍ മൗലവി പ്രാര്‍ഥന സദസ്സിന് നേതൃത്വം നല്‍കി.

കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് നാസര്‍ കൈതക്കാട്, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി അഷ്‌റഫ് ആവിയില്‍, സാദിഖ് ഉദുമ, സഗീര്‍ എരിയാല്‍, ഉദുമ മണ്ഡലം പ്രസിഡന്റ് മാക് ആദൂര്‍, മണ്ഡലം ട്രഷറര്‍ അഷ്‌റഫ് എം വി എന്നിവര്‍ പ്രസംഗിച്ചു.
