കള്‍ച്ചറല്‍ ഫോറം മണ്ഡലം സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Web Desk
2 Min Read

ദോഹ: കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ വിവിധ മണ്ഡലം സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന കൊയിലാണ്ടി മണ്ഡലം സമ്മേളനം കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് സെക്രട്ടറി മുബാറക് കെ ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയഗം ഷാഫി മൂഴിക്കല്‍, ഹാമിദ് മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു.

city exchange

നാദാപുരം മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി അനീസ് മാള ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ആരിഫ് വടകര, ആസിഫ് വള്ളില്‍ എന്നിവര്‍ സംസാരിച്ചു.

കൊടുവള്ളി മണ്ഡലം സമ്മേളനം കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹാരിസ് പുതുക്കുടി, ഫവാസ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

ജില്ലയിലെ വിവിധ മണ്ഡലം സമ്മേളനങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. ബാലുശ്ശേരി എലത്തൂര്‍ സംയുക്ത മണ്ഡലം സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം ഏഴരയ്ക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയ സി ഐ സി ഹാളില്‍ നടക്കും. ജില്ലാ കമ്മിറ്റി അംഗങ്ങളായ സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ആരിഫ് വടകര എന്നിവര്‍ സംബന്ധിക്കും.

വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് നടക്കുന്ന തിരുവമ്പാടി മണ്ഡലം സമ്മേളനത്തില്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് മാള, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് എന്നിവര്‍ സംബന്ധിക്കും.

വെള്ളിയാഴ്ച ഉച്ചക്ക് നടക്കുന്ന കുറ്റ്യാടി മണ്ഡലം സമ്മേളനത്തില്‍ കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ്, ജില്ലാ സെക്രട്ടറി റാസിക് എന്‍, ശരീഫ് കെ ടി എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് കള്‍ച്ചര്‍ ഫോറം ഹാളില്‍ നടക്കുന്ന വടകര മണ്ഡലം സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം ഷാഹിദ് ഓമശ്ശേരി, ജില്ലാ കമ്മിറ്റിയംഗം അംജിദ് കൊടുവള്ളി എന്നിവര്‍ പങ്കെടുക്കും.

വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടക്കുന്ന പേരാമ്പ്ര മണ്ഡലം സമ്മേളനം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗം ഷാഫി മൂഴിക്കല്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കന്മാരായ ആയിഷ ടീച്ചര്‍ ഊട്ടേരി, പി കെ റാബിയ ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!