

ദുബൈ: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഒന്‍പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവര്‍ക്കാണ് ഗുരുതര പരുക്ക്. ഇവരെ ദുബൈ ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. റാഷിദ് ആശുപത്രിയില്‍ അഞ്ച് പേരും എന്‍ എം സി ആശുപത്രിയില്‍ നാലുപേരും ചികില്‍സയില്‍ കഴിയുന്നുണ്ട്.
കഴിഞ്ഞ ദിവസം അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ ഹൈദര്‍ ബില്‍ഡിങിലാണ് അപകടം സംഭവിച്ചത്. അര്‍ധരാത്രി 12.20ഓടെ ഗ്യാസ് സിലിണ്ടറില്‍ നിന്നും ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

