ന്യൂ ഗുഡ്വില്‍ കാര്‍ഗോ റോക്ക പവര്‍ ജിം ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ന്യൂ ഗുഡ്വില്‍ കാര്‍ഗോയും റോക്ക പവര്‍ ജിമ്മും സംയുക്തമായി സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷം കല്ല്യാണപ്പന്തല്‍ റെസ്റ്റോറന്റില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ വേദിയായി മാറി.

city exchange

സ്ഥാപനങ്ങളുടെ മാനേജ്‌മെന്റും ജീവനക്കാരും ഒരുമിച്ചുചേര്‍ന്ന ആഘോഷത്തില്‍ പരമ്പരാഗത ഓണസദ്യയും സൗഹൃദ സംഗമവും നടന്നു. ജോലിത്തിരക്കുകള്‍ക്കിടയിലും ഒരേ കുടുംബമെന്ന മനസ്സോടെ ജീവനക്കാരെ ഒരുമിപ്പിച്ച ഈ സംഗമം ഏറെ ഹൃദയസ്പര്‍ശിയായ അനുഭവമായി.

ഭാഷയും ദേശവും മതവും സംസ്‌കാരവും വ്യത്യസ്തമായാലും ഒരേ മനസ്സോടെ സന്തോഷം പങ്കിടുമ്പോഴാണ് ആഘോഷങ്ങള്‍ക്ക് യഥാര്‍ഥ അര്‍ഥം ലഭിക്കുന്നതെന്ന് ന്യൂ ഗുഡ്വില്‍ കാര്‍ഗോ ആന്റ് റോക്ക പവര്‍ ജിം മാനേജ്‌മെന്റ് സന്ദേശത്തില്‍ അറിയിച്ചു.

സമൂഹത്തില്‍ പരസ്പര ബഹുമാനവും കരുതലും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്താനും സന്തോഷങ്ങള്‍ പങ്കിടുന്നതിനൊപ്പം ബുദ്ധിമുട്ടനുഭവിക്കുന്നവരെയും ഓര്‍ക്കാനും ഓരോ ആഘോഷവും അവസരമാകണമെന്ന് മാനേജ്‌മെന്റ് പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചു.

- Advertisement -
Ad image

ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഖത്തറിലെ പ്രവാസി സമൂഹത്തിനും ഉപഭോക്താക്കള്‍ക്കും സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ന്യൂ ഗുഡ്വില്‍ കാര്‍ഗോ ആന്റ് റോക്ക പവര്‍ ജിം കുടുംബം ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!