ഭാവിയില്‍ കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കണം

Web Desk
2 Min Read

Election Talk/ ശംസുദ്ദീന്‍ വാണിമേല്‍
(സാമൂഹ്യ പ്രവര്‍ത്തകന്‍)

city exchange

നിലവിലുള്ള സാഹചര്യത്തിലും ഒരു പരിധിവരെ പോകാന്‍ സാധിക്കുന്നവരൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടു ചെയ്യാന്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നുണ്ട്. മാത്രമല്ല സാഹചര്യം അനിശ്ചിതത്വമായതിനാല്‍ നല്ല ശതമാനം പ്രവാസികളുടെയും കുടുംബങ്ങള്‍ അവധിക്കാലത്തെ ഗള്‍ഫ് യാത്രകള്‍ മാറ്റിവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ രീതിയില്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഇപ്പോഴത്തെ സാഹചര്യം സ്വാധീനിക്കുമെന്ന് കരുതുന്നില്ല

രണ്ടാം പിണറായി സര്‍ക്കാര്‍ എല്ലാ അര്‍ഥത്തിലും പരാജയമായിരുന്നു എന്നത് കേരളത്തിന്റെ പൊതുവികാരമാണ്. കോവിഡും പ്രളയവും ദുരുപയോഗം ചെയ്തു അന്നത്തെ സാഹചര്യം അനുകൂലമാക്കിയാണ് പിണറായി സര്‍ക്കാര്‍ വീണ്ടും അതികാരത്തിലെത്തിയത്.

പരാജയമായിരുന്നു എന്നതിനോടൊപ്പം ജനദ്രോഹപരമവും ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തില്‍ നിയമവാഴ്ച താറുമാറാക്കിയും ക്ഷേമ പദ്ധതികള്‍ അനിശ്ചിതത്വത്തിലാവുകയും ചെയ്ത് പാഴായിപ്പോയ പത്ത് വര്‍ഷങ്ങളാണ് പിണറായി സര്‍ക്കാര്‍ കേരളത്തിന് സമ്മാനിച്ചത്.

- Advertisement -
Ad image

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളം മതേതര- ജനാധിപത്യ മൂല്യങ്ങളെ കാത്തു സംരക്ഷിച്ചിരുന്നു. എന്നാല്‍ പിണറായി കാലഘട്ടത്തില്‍ ഉത്തരേന്ത്യന്‍ സംസ്‌കാരത്തിലേക്ക് നമ്മുടെ സംസ്ഥാനത്തേയും കൊണ്ടെത്തിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷവും ബി ജെ പിയും നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി പി എം വടകരയില്‍ കാട്ടിക്കൂട്ടിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദവും ഈ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയിലും ഗുരുവായൂരിലുമൊക്കെ തോല്‍വി മുന്നില്‍ കണ്ടുകൊണ്ടുള്ള വര്‍ഗ്ഗീയ പ്രചാരണങ്ങളുമാണ് ഇടത്- ബി ജെ പി വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ തീര്‍ച്ചയായും യു ഡി എഫ് തരംഗമുണ്ടാകും. ജന വിരുദ്ധ സര്‍ക്കാറിനും വര്‍ഗീയ കൂട്ടുകെട്ടുകള്‍ക്കുമെതിരെ മതേതര കേരളം വിധിയെഴുതുക തന്നെ ചെയ്യും. നൂറിലധികം സീറ്റുമായി ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരും.

രാഷ്ട്രീയ പാര്‍ട്ടികളുടെ ആലോചനകളില്‍ ഭാവിയില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ പരിഗണിക്കുമ്പോള്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കേണ്ടതുണ്ട് എന്ന അഭിപ്രായമുണ്ട്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് കാണിച്ച മാതൃക എടുത്തു പറയേണ്ടതുണ്ട്. പ്രവാസിയും കെ എം സി സി നേതാവുമായ പാറക്കല്‍ അബ്ദുല്ലയെ കേരള നിയമസഭയിലേക്ക് പരിഗണിച്ചു നടത്തിയത് ശ്രദ്ധേയമായ ഇടപെടലായിരുന്നു. മറ്റു പാര്‍ട്ടികളും ഈ മാതൃക പിന്തുടരണമെന്നും കൂടുതല്‍ പ്രവാസികളെ ഭാവിയില്‍ പരിഗണിക്കണമെന്നും അഭിപ്രായമുണ്ട്.

Share This Article
Leave a Comment
error: Content is protected !!