
ദോഹ: ഗ്രന്ഥ രചനാ രംഗത്ത് നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ. അമാനുള്ള വടക്കാങ്ങരക്ക് മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ ആദരവ് നല്‍കി.

മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ പ്രചോദനം, യാത്ര, ചിന്തകള്‍, പ്രവാസം തുടങ്ങിയ വിഷയങ്ങളില്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ ആയിരക്കണക്കിനാളുകളാണ് വായനക്കാരായത്.
ഡോ. അമാനുള്ള വടക്കാങ്ങര രചിച്ച ഏറെ പ്രശസ്തമായ വിജയ മന്ത്രങ്ങള്‍ എന്ന സീരീസില്‍ ഒമ്പതാമത്തെ വാല്യം പ്രകാശന ചടങ്ങില്‍ മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂര്‍ മൊമെന്റോ കൈമാറുകയും ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. ശമീര്‍ തലയാട് ചടങ്ങിന് നേതൃത്വം നല്‍കി.

ചടങ്ങില്‍ കെ എം സി സി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് എസ് എ എം ബഷീര്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡണ്ട് ഡോ. കെ സി സാബു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സത്യേന്ദ്ര പദക്, ഫൈസല്‍ റസാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
