
അതിരുമട: കല്പകഞ്ചേരി അതിരുമട കോണ്‍ഗ്രസ് കമ്മിറ്റി 5-ാം വാര്‍ഡിലെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ നെടുവഞ്ചേരി ബീരാവുണ്ണി സാഹിബ് അവാര്‍ഡ് നല്‍കിയും കല്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ, വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ വാര്‍ഡ് മെമ്പര്‍, എ വി സലീജക്ക് കല്പകഞ്ചേരി മഹിളാകോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്നേഹോപഹാരം നല്‍കിയും ആദരിച്ചു. തവളംചിന- ഓവുങ്ങല്‍ മുഹമ്മദ് കുട്ടി നഗറില്‍ നടന്ന പരിപാടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പി ഇഫ്തികാറുദ്ധീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ശാന്തിഭവനം ജനറല്‍ മാനേജര്‍ മൂര്‍ക്കത് അബ്ദുല്‍ നാസര്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി അംഗം കോട്ടയില്‍ കുഞ്ഞമ്മു അധ്യക്ഷത വഹിച്ചു. യു ഡി എഫ് ചെയര്മാന് കെ രായിന്‍ സ്വാഗതം പറഞ്ഞു. ആഗോളവാര്‍ത്ത ഓണ്‍ലൈന്‍ എഡിറ്റര്‍ നൗഷാദ് വി പി, ഡി സി സി മെമ്പര്‍ നര്‍ഗീസ് കദീജ, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആമിന ടീച്ചര്‍, മണ്ഡലം പ്രസിഡന്റ് ആയിസുമ്മു പറകുണ്ടില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാബിറ എടത്തടത്തില്‍, കുഞ്ഞിബാവ എന്‍ പി, നെടുവഞ്ചേരി ബാവു, സൈദലവി, കുഞ്ഞിമോന്, മൊയ്ദീന്, അലവികുട്ടി എടത്തടത്തില്‍, മോഹനന് മണ്ഡലത്ത്, മുജീബ് കള്ളിയത്, ടി പി മാനു, ഹുസൈനാജി, ആലുങ്ങല്‍ സലാം, ബാവ, സൈദലവികുട്ടി, ഹബീബ്, റാഷിദ് കല്ലിങ്ങല്‍, സുബൈര്‍, അനീസ കുന്നകാട്ട്, ബിന്ദു മണ്ഡലത്ത്, എം ടി കദീജ, സലീന, സുലൈഖ, വത്സല, ശശി മണ്ഡലത്ത്, യൂനസ് ഓവുങ്ങല്‍, ഹനീഫ കോട്ടയില്‍, പി ടി ബാവ, മന്‍സൂര്‍, സുല്‍ഫി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. വാര്‍ഡ് അംഗം എ വി സലീജ നന്ദി പറഞ്ഞു.
