
ദോഹ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയില്‍ നിന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ഫോണ്‍ കോള്‍ ലഭിച്ചു.

സംഭാഷണത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും സഹകരണത്തിന്റെ വിവിധ മേഖലകളില്‍ അവ കൂടുതല്‍ വികസിപ്പിക്കാനുള്ള വഴികളും അവര്‍ അവലോകനം ചെയ്തു. പരസ്പര താത്പര്യമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
