ഖത്തര്‍ ദേശീയ ദിനം; വാഹനങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി

Web Desk
0 Min Read

ദോഹ: ഡിസംബര്‍ 12നും 21നും ഇടയിലുള്ള ഖത്തര്‍ ദേശീയ ദിനാഘോഷ വേളയില്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ ആഭ്യന്തര മന്ത്രാലയം പട്ടികപ്പെടുത്തി.

city exchange

നിയന്ത്രണങ്ങള്‍ അനുസരിച്ച് വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡിലോ കളറിങ്ങിലോ ടിന്റ് പാടില്ല. കൂടാതെ വാഹനത്തിന്റെ നിറം തന്നെ ഖത്തര്‍ ദേശീയ ദിനത്തില്‍ മാറ്റാന്‍ പാടില്ല.

ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കാന്‍ പാടില്ല.

വാഹനത്തിലെ യാത്രക്കാരില്‍ ആരെയും വിന്‍ഡോകളില്‍ നിന്ന് പുറത്തേക്ക് ചാരാന്‍ അനുവദിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!