

ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സ്‌കോസ ഖത്തര്‍ ചാപ്റ്റര്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ സമാപനമായി അംഗങ്ങളുടെ കുടുംബ മീറ്റ്അപ്പ് റിട്രോ വൈബ് 13ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ വക്രയിലെ റോയല്‍ പാലസ് റെസ്റ്റോറന്റില്‍ നടക്കും.

1967നും 2024നും ഇടയില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ പഠിച്ച ഖത്തറില്‍ താമസിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് സ്‌കോസ ഖത്തര്‍. 2000ല്‍ ആരംഭിച്ച കൂട്ടായ്മയുടെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഖത്തറില്‍ താമസിക്കുന്ന മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളെയും കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെംബര്‍ഷിപ്പ് ഡ്രൈവ് നടത്തിയത്.

അനേകം ആതുര, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്‌കോസ ഖത്തറിന്റെ മെമ്പേഴ്‌സ് ഫാമിലി മീറ്റിന്റെ ഉദ്ഘാടന സമ്മേളനത്തോടൊപ്പം പഴയ ക്യാമ്പസ് ഓര്‍മ്മകള്‍ പങ്കുവെക്കുന്ന തലമുറകളുടെ സംഗമമായ മീറ്റ് ആന്റ് ഗ്രീറ്റും വ്യത്യസ്തങ്ങളായ നിരവധി കലാ പരിപാടികളും അരങ്ങേറും.
പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 77805989, 55841398 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

