
ദോഹ: ഖത്തറിലെ അന്താരാഷ്ട്ര ബസ് സര്‍വീസ് നടത്തുന്ന പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ ബോള്‍മാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ദോഹ- ദമാം സര്‍വീസ് ആരംഭിച്ചു. എല്ലാ സാങ്കേതിക പിഴവുകളും പരിഹരിച്ചു ഉപരോധത്തിന്ന് ശേഷം ആദ്യമായി നേരിട്ട് ദമാമിലേക്ക് സര്‍വീസ് ആരംഭിച്ചതായി കമ്പനി മാനേജിങ് ഡയറക്ടര്‍ ഹാജി കെ ബി അബ്ദുല്ല അറിയിച്ചു.

യാത്രയയപ്പില്‍ ഓപ്പറേഷന്‍ മാനേജര്‍ അബ്ദുല്‍ റസാഖ് പറവണ്ണ, സാമൂഹ്യ പ്രവര്‍ത്തകരായ സയ്ദ് ജാഫര്‍ തങ്ങള്‍, നൗഷാദ് അതിരുമട, ഫഖ്റുദ്ദിന്‍ പെരിങ്ങോട്ട്കര തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളി ഒഴികെ എല്ലാ ദിവസവും വൈകിട്ട് നാലിന് ബസ് ദോഹയില്‍നിന്നും പുറപ്പെടുമെന്നും കമ്പനി അറിയിച്ചു.
