റമദാന്‍ ഖുര്‍ആന്‍ പ്രശ്‌നോത്തരി 2026 കേന്ദ്ര തല പരീക്ഷ ഫലം പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഖത്തര്‍ (സി ഐ സി)ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ‘സൂറ: അല്‍ മുംതഹിന റമദാന്‍ ഖുര്‍ആന്‍ പ്രശ്‌നോത്തരി 2026’ കേന്ദ്രതല പരീക്ഷാഫലം പ്രഖ്യാപിച്ചു. ആയിരത്തിലധികം പഠിതാക്കള്‍ പങ്കെടുത്ത പരീക്ഷയില്‍ വിവിധ സോണുകളില്‍ നിന്നുള്ള പഠിതാക്കള്‍ മികച്ച വിജയം കരസ്ഥമാക്കി.

city exchange

മദീന ഖലീഫ സോണിലെ ആയിശ ഷാന ഒന്നാം സ്ഥാനവും റയ്യാന്‍ സോണിലെ ഫാത്തിമ എം രണ്ടാം സ്ഥാനവും വക്ര സോണിലെ ഷിഹാബ് ഹംസ മൂന്നാം സ്ഥാനവും നേടി.

100 ശതമാനം മാര്‍ക്കോടെ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവരായി റയ്യാന്‍ സോണിലെ നാദിര്‍ ഉമര്‍, തുമാമ സോണിലെ അര്‍ഷീന എം എച്ച്, മദീന ഖലീഫ സോണിലെ അഫ്‌സല്‍ മലയില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

പരീക്ഷാഫലങ്ങളുടെ അവലോകനത്തില്‍ 100 ശതമാനം മാര്‍ക്ക് നേടിയവര്‍ 6 പേരും 98 ശതമാനം മാര്‍ക്ക് നേടിയവര്‍ 18 പേരും 96 ശതമാനം മാര്‍ക്ക് നേടിയവര്‍ 23 പേരും 94 ശതമാനം മാര്‍ക്ക് നേടിയവര്‍ 23 പേരും 92 ശതമാനം മാര്‍ക്ക് നേടിയവര്‍ 45 പേരും 90 ശതമാനം മാര്‍ക്ക് നേടിയവര്‍ 23 പേരുമാണ്. ആകെ 138 പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

- Advertisement -
Ad image

വിജയികള്‍ക്കും പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ പഠിതാക്കള്‍ക്കും സി ഐ സി പ്രസിഡന്റ് ആര്‍ എസ് അബ്ദുല്‍ ജലീല്‍, ജനറല്‍ സെക്രട്ടറി അര്‍ഷദ് ഇ, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ കെ ടി മുബാറക് എന്നിവര്‍ അഭിനന്ദനം അറിയിച്ചു. ഖുര്‍ആന്‍ പഠനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും പഠിതാക്കളില്‍ ആത്മവിശ്വാസവും പഠനോത്സാഹവും വളര്‍ത്താനും ഇത്തരം മത്സരങ്ങള്‍ സഹായകരമാണെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

വിജയികള്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങ് ഏപ്രില്‍ 10 വെള്ളി വൈകുന്നേരം നടക്കുമെന്ന് ക്യു എസ് സി കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!