
ദോഹ: ദോഹയിലെ റെസിഡന്‍ഷ്യല്‍ ആസ്ഥാനത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൗമിന്‍ ജവാദ് ഹസൂന കൊല്ലപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കും വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും മന്ത്രാലയം അനുശോചനവും സഹതാപവും അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

സ്ഥലത്ത് കാണാതായ മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനായി അന്വേഷണങ്ങളും വിവരശേഖരണവും തുടരുകയാണെന്നും അപ്ഡേറ്റുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അവ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
