ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസ ഓണ്‍ലൈന്‍ വഴി ക്രമീകരിക്കുന്നത് പരിഗണിക്കണം

Web Desk
1 Min Read

ജി സി സി റസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് നിലവിലെ വ്യോമ ഗതാഗത അവസ്ഥ കണക്കിലെടുത്ത് വളരെ സ്വീകാര്യമായ രീതിയില്‍ ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസ ഓണ്‍ലൈന്‍ വഴി ക്രമീകരിക്കുന്നത് പരിഗണിക്കേണ്ടതാണ്. വര്‍ഷങ്ങളായി പറഞ്ഞു കേട്ടത് യാഥാര്‍ഥ്യം ആകാന്‍ യാത്രാ ബുദ്ധിമുട്ടുകള്‍ ഏറെ നേരിടുന്ന യാത്രക്കാര്‍ക്ക് ഏകീകൃത ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നതിന് അനുയോജ്യമായ സമയമാണ്. സമയോചിതമായ തീരുമാനം ഗള്‍ഫ് രാജ്യങ്ങള്‍ സംയോജിതമായി നടപ്പിലാക്കുവാന്‍ അനുകൂലമായ സന്ദര്‍ഭമാണ് നിലവില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ അഭിമുഖീകരിക്കുന്നതും പ്രതീക്ഷിക്കുന്നതും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നു.

city exchange

ബഹ്‌റൈന്‍, കുവൈറ്റത്ത് വ്യോമ പാത അടഞ്ഞുകിടക്കുന്നതിനാല്‍ നിലവില്‍ സൗദിയെ ആശ്രയിക്കുന്ന സ്ഥിതിക്ക് ജി സി സി ടൂറിസ്റ്റ് വിസ നടപ്പില്‍ വരുത്തുന്നതിന് ആശ്വാസകരമായ തീരുമാനം ബന്ധപ്പെട്ടവര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഷെങ്കന്‍ വിസ മാതൃകയില്‍ ജി സി സി ടൂറിസ്റ്റ് വിസ നടപ്പില്‍ വരുത്തുകയാണെങ്കില്‍ ഒട്ടേറെ പ്രയോജനം ലഭിക്കുന്ന തീരുമാനം നടപ്പിലാക്കിയാല്‍ ബഹ്‌റൈന്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് വ്യോമപാത തടസ്സങ്ങള്‍ ഇല്ലാതെ നിലവില്‍ സാധ്യമായ സൗദി വഴി യാത്ര ചെയ്യാന്‍ ഒരുപോലെ സഹായകമാകും.

ജി സി സിയിലുള്ള ആറ് രാജ്യങ്ങള്‍ക്കും ജി സി സി വര്‍ക്ക് പെര്‍മിറ്റ് ഉള്ള യാത്രക്കാര്‍ക്ക് ഒരുപോലെ ഉപകാരപ്പെടുന്ന ഏകീകൃത ടൂറിസ്റ്റ് വിസ തുടക്കം എന്ന നിലയില്‍ ട്രാന്‍സിറ്റ് വിസ തടസ്സങ്ങള്‍ കൂടാതെ ജി സി സി രാജ്യങ്ങള്‍ വഴി യാത്ര ചെയ്യുവാന്‍ ഒരു പരിഹാരമെന്ന നിലയില്‍ നിലവിലെ അവസ്ഥയില്‍ പരീക്ഷിക്കാവുന്നതാണ്.

- Advertisement -
Ad image

ഗണ്യമായി ഉയരുന്ന ടിക്കറ്റ് നിരക്കും അതുപോലെ വിസ നിരക്കും യാത്രക്കാര്‍ക്ക് സമ്മാനിക്കുന്ന അധിക ചെലവിന് ഒരു ആശ്വാസം ലഭിക്കുന്നതിന് ജി സി സി ഏകീകൃത വിസ വൈകാതെ നടപ്പില്‍ വരുത്തിയാല്‍ ആശ്വാസമാകും.

Share This Article
Leave a Comment
error: Content is protected !!