ഖത്തര്‍ കെ എം സി സി കാസറഗോഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കെ എസ് ഡി ഇലവന്‍ ചാമ്പ്യന്‍മാര്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ ഉള്‍പ്പെടുത്തി അല്‍ഹിലാല്‍ ക്യാംബ്രിഡ്ജ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

city exchange

കെ എസ് ഡി ഇലവന്‍ മല്‍സരത്തില്‍ വിജയ കിരീടം ചൂടി. ബി ബി കെ ടീമാണ് റണ്ണര്‍ അപ്പ്. വര്‍ണ്ണാഭയമായ ചടങ്ങില്‍ കെ എം സി സി കാസര്‍ഗോഡ് ജില്ലാ, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികള്‍ സംബന്ധിച്ചു.

വിജയികള്‍ക്കുള്ള ട്രോഫി ഹാരിസ് എരിയാലും ഷഫീക് ചെങ്കളയും ചേര്‍ന്ന് കൈമാറി. റണ്ണര്‍ അപ്പിനുള്ള ട്രോഫി ജാഫര്‍ കല്ലങ്കടിയും ഹനീഫ് പട്‌ളയും ചേര്‍ന്ന് കൈമാറി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് റഷീദ് ചെര്‍ക്കള, ഹമീദ് അറന്തോട് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മറ്റെല്ലാ ടീമംഗങ്ങള്‍ക്കും മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് കുളത്തുങ്കര, ബഷീര്‍ ബംബ്രാണി, ഷാക്കിര്‍ കാപി എന്നിവര്‍ മെഡലുകള്‍ സമ്മാനിച്ചു.

Share This Article
Leave a Comment
error: Content is protected !!