സൗം മൊബൈല്‍ ആപ്ലിക്കേഷനുമായി ആഭ്യന്തര മന്ത്രാലയം

Web Desk
1 Min Read

ദോഹ: ഇലക്ട്രോണിക് സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ലേലങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ‘സൗം’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.

city exchange

ആഭ്യന്തര മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന സാധനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള പുതിയ ഘട്ടമാണ് ആപ്ലിക്കേഷന്‍. വ്യത്യസ്ത നമ്പര്‍ പ്ലേറ്റുകള്‍, വാഹനങ്ങള്‍, ബോട്ടുകള്‍, ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവയ്ക്കായി മന്ത്രാലയം പതിവായി ലേലം നടത്തുന്നുണ്ട്. മൊബൈല്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മെട്രാഷ് 2 ആപ്ലിക്കേഷന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങളിലൂടെയോ പുതിയ അക്കൗണ്ട് സൃഷ്ടിക്കുന്നതിലൂടെയോ ആക്സസ് ചെയ്യാനാവും.

നൂതന സാങ്കേതിക സംവിധാനങ്ങള്‍ക്കനുസൃതമായാണ് സൗം ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ഓട്ടോമേറ്റഡ് ബിഡ്ഡിംഗ്, സ്മാര്‍ട്ട് തിരയല്‍, നിര്‍ദ്ദേശങ്ങള്‍എന്നിവ ഉള്‍പ്പെടെയുള്ള മികച്ച സവിശേഷതകളാണ് ഉള്‍പ്പെടുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!