

ദോഹ: ഓറിയന്റല്‍ ബേക്കറി ആന്റ് റെസ്റ്റോറന്റിന്റെ പുട്ട് ഫെസ്റ്റിന് തുടക്കമായി. ഡിസംബര്‍ ആറുവരെ തുടരുന്ന പുട്ട് ഫെസ്റ്റ് രാവിലെ ഏഴു മുതല്‍ 10 മണി വരേയും വൈകിട്ട് അഞ്ചു മുതല്‍ 11 മണി വരെയും ലഭിക്കും.

കടലു കടന്നെത്തിയ മലയാളിക്ക് നാടന്‍ രുചിക്കൂട്ട് സമ്മാനിക്കുന്നതാണ് ഓറിയന്റലിന്റെ പുട്ട് ഫെസ്റ്റിവല്‍. ഓറിയന്റല്‍ റെസ്റ്റോറന്റില്‍ പുട്ടിന്റെ രുചി വൈവിധ്യങ്ങളാസ്വദിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായാണ് പുട്ട് തയ്യാറാക്കുന്നതെന്നതിനാല്‍ ആവി പറക്കുന്ന പുട്ടായിരിക്കും മേശപ്പുറത്തെത്തുക. പുട്ടിന്റെ രുചി കൂട്ടാനും ഈ രീതി സഹായകരമാകുമെന്നാണ് ഓറിയന്റലിലെ ഷെഫ് പറയുന്നത്.
അരിപ്പുട്ട്, ഗോതമ്പ് പുട്ട്, ചെമ്പാ പുട്ട്, റാഗി പുട്ട് സാധാരണമായി മെനുവിലുള്‍പ്പെടുത്തിയ പുട്ടിന് പുറമെ ചെമ്മീന്‍, ബീഫ്, ചിക്കന്‍, എഗ്ഗ്, പാലക്, പനീര്‍, പഴം, ഓട്ട്സ് തുടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പുട്ടുകളുടെ വൈവിധ്യംകൊണ്ട് വിസ്മയിപ്പിക്കുയാണ് ഓറിയന്റല്‍ പുട്ട് ഫെസ്റ്റ്. പുട്ടിനൊപ്പം സ്പെഷ്യല്‍ കട്ടന്‍ ചായയും പപ്പടവുമുണ്ട്. ചെറുപയര്‍ കറി, കടലക്കറി, ഗ്രീന്‍പീസ് കറി, എഗ്ഗ് റോസ്റ്റ്, ബീഫ് കറി, ചിക്കന്‍ കറി, മട്ടന്‍ കറി തുടങ്ങി ഉപഭോക്താക്കള്‍ പുട്ടിനൊടൊപ്പം കഴിക്കാനാഗ്രഹിക്കുന്ന കറികളുടെ കോമ്പോയും ഫെസ്റ്റിവെലില്‍ ഒരുക്കിയിട്ടുണ്ട്.

