

ദോഹ: ഖത്തര്‍ എയര്‍വേയ്സ് ലെബനനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നു.

ഡിസംബര്‍ ഒന്‍പതിന് സര്‍വീസ് പുന:രാരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ യാത്രാ അപ്ഡേറ്റില്‍ അറിയിച്ചു.

ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്നാണ് യാത്രക്കാരുടെ സുരക്ഷ മാനിച്ച് സെപ്റ്റംബറിലാണ് ബെയ്റൂത്തിലെ റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ത്തിവച്ചത്.
റോയല്‍ ജോര്‍ദാനിയന്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, എത്യോപ്യന്‍ എയര്‍ലൈന്‍സ് എന്നിവയുമായി സമാനമായ പുന:രാരംഭിക്കല്‍ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

