ഓള്‍ഡ് ദോഹ തുറമുഖത്ത് മിന ലിങ്ക് ബോട്ട് സര്‍വീസിന് തുടക്കം

Web Desk
1 Min Read

ദോഹ: ബ്രൂഖ് ടൂറിസവുമായി സഹകരിച്ച് ‘മിന ലിങ്ക്’ എന്ന് പേര് നല്‍കിയ പുതിയ ഗതാഗത സേവനം ആരംഭിച്ചതായി ഓള്‍ഡ് ദോഹ തുറമുഖം അറിയിച്ചു. നിര്‍ണായക കേന്ദ്രങ്ങളായ മിന ഡിസ്ട്രിക്ടിനെയും കണ്ടെയ്‌നേഴ്‌സ് യാര്‍ഡിനെയുമാണ് ബോട്ട് സര്‍വീസ് ബന്ധിപ്പിക്കുന്നത്.

city exchange

‘നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം വിശ്രമിക്കുകയാണെങ്കിലും കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കുകയാണെങ്കിലും കടല്‍ക്കാറ്റ് ആസ്വദിക്കാനാണെങ്കിലും മിന ലിങ്ക് മികച്ച മാര്‍ഗമാണ്’ എന്ന് ഓള്‍ഡ് ദോഹ തുറമുഖം സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു.

പ്രതിദിനം വൈകിട്ട് നാലു മുതല്‍ രാത്രി 10 മണി വരെയാണ് ബോട്ട് സര്‍വീസുണ്ടാവുക.

കണ്ടെയ്നേഴ്സ് യാര്‍ഡിലെയും മിന കോര്‍ണിഷിലെയും ബ്രൂഖ് ടൂറിസം ഓഫീസ് ലൊക്കേഷനില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കും.

- Advertisement -
Ad image

ഓള്‍ഡ് ദോഹ തുറമുഖത്തിന്റെ സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ് മിന ലിങ്ക് വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ, വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ സന്ദര്‍ശക അനുഭവം വര്‍ധിപ്പിക്കുന്നതിന് മിന ഡിസ്ട്രിക്ടിലേക്കുള്ള വാഹന പ്രവേശനം ഒക്ടോബര്‍ മാസം വരെ ദിവസവും വൈകിട്ട് മൂന്നു മുതല്‍ രാത്രി 9 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!