ഡോ. മോറന്‍ മാര്‍ അത്തനോഷിയസ് യോഹന്‍ മെത്രപോലിത്തയുടെ നിര്യാണത്തില്‍ ഫോട്ട അനുശോചിച്ചു

Web Desk
1 Min Read

ദോഹ: ബിലിവേഴ്‌സ് ഈസ്റ്റന്‍ ചര്‍ച്ചിന്റെ പരമാധ്യക്ഷനും ആത്മീയ പ്രഭാഷകനുമായ മാര്‍ അത്തനോഷിയസ് യോഹന്‍ മെത്രപോലിത്തയുടെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ട) ഖത്തര്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.

city exchange

സാമൂഹിക സേവനരംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മറ്റു മത മേലധ്യക്ഷന്‍മാരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നുണ്ട്. ആതുര സേവന രംഗത്തും വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലും സാധുക്കളായ ജനങ്ങള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തിലും ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ച ജീവിതമായിരുന്നു യോഹന്‍ മെത്രാപോലിത്തയുടെതെന്നു ഫോട്ടാ രക്ഷാധികാരി ഡോ. കെ സി ചാക്കോ അനുശോചന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യക്ഷതവ ഹിച്ചു. സെക്രട്ടറി റജി കെ ബേബി സ്വാഗതവും തോമസ് കുര്യന്‍ നെടുംത്തറയില്‍ നന്ദിയും പറഞ്ഞു. കുരുവിള കെ ജോര്‍ജ്, റജി പി വര്‍ഗിസ് എന്നിവര്‍ പ്രസംഗിച്ചു. അനീഷ് ജോര്‍ജ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു.

- Advertisement -
Ad image

ലാളിത്യവും ദയയും സ്‌നേഹവും നിറഞ്ഞ ജീവിതമായിരുന്നു തിരുമേനിയുടേതെന്നും അതു അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ അനുഭവിച്ചിട്ടുണ്ടെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ബിലിവേഴ്‌സ് ഈസ്റ്റ്ന്‍ ചര്‍ച്ച് പി ആര്‍ ഒയും ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാ. സിജോ പന്തപള്ളില്‍ ഓണ്‍ലൈനായി അനുശോചന മീറ്റിംഗില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!