മൈക്രോ ഹെല്‍ത്ത് ബുള്ളറ്റിന്‍ ഇന്ത്യന്‍ അംബാസഡര്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് പുറത്തിറക്കിയ മൈക്രോ ഹെല്‍ത്ത് ബുള്ളറ്റിന്റെ ആദ്യ ലക്കം ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പ്രകാശനം ചെയ്തു.

city exchange

ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടന്ന ഇന്ത്യന്‍ ഡോക്ടേര്‍സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ മൈക്രോ ഹെല്‍ത്ത് സി ഇ ഒ ഡോ. നൗഷാദ് സി കെ ബുള്ളറ്റിന്‍ അംബാസിഡര്‍ക്കു കൈമാറി.

ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിലായി മൂന്നു മാസത്തിലുമൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന മൈക്രോ ഹെല്‍ത്ത് ബുള്ളറ്റിന്‍, ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമൊപ്പം മൈക്രോ ഹെല്‍ത്തിന്റെ നൂതന പരിപാടികളും ഏറ്റവും നവീനമായ ടെക്‌നോളജികളും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു.

Share This Article
Leave a Comment
error: Content is protected !!