
ദോഹ: കേരള ബജറ്റ് 2023 പ്രവാസികള്‍ക്കായി വന്‍പദ്ധതികള്‍ പ്രഖ്യാപിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പ്രശംസിച്ച് ഖത്തര്‍ ഐ എം സി സി. ബജറ്റിന്റെ മികവില്‍ സന്തോഷം പ്രകടിപ്പിച്ച് ജാബിര്‍ ബേപ്പുരിന്റെയും ഇല്ല്യാസ് മട്ടന്നൂരിന്റെയും നേതൃത്വത്തില്‍ ദോഹയിലെ മലയാളി പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ മധുര പലഹാരം വിതരണം ചെയ്തു.

നോര്‍ക്ക അസിസ്റ്റന്റ് ആന്റ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി പ്രവാസികള്‍ക്ക് കേരളാ ഗവണ്‍മെന്റ്് നല്‍കിയ 2023 കേരളാ ബജറ്റിലെ ഏറ്റവും വലിയ പരിഗണനയാണ്. വിഴിഞ്ഞം പദ്ധതിക്കായി ബജറ്റില്‍ വന്‍ തുകയാണ് വകയിരുത്തിയത്. ഇത് തുറമുഖ മന്ത്രി അഹമദ് ദേവര്‍കോവിലിന് നല്‍കിയ വകുപ്പ് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. വിഴിഞ്ഞം പദ്ധതി വരുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ഹബ്ബ് ആയി ഇവിടം മാറും. വിഴിഞ്ഞം പദ്ധതി ഈ ഓണത്തിന് കമ്മീഷന്‍ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിനേയും ഖത്തര്‍ ഐ എം സി സി പ്രസംശിച്ചു.

മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനില്‍പിന് ആവ്യമായ പുതിയ നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഖത്തര്‍ ഐ എം സി സി സ്വഗതം ചെയ്തു.
മുസ്തഫ കബീര്‍, ടി ടി നൗഷീര്‍, മുബാറക്ക് നെല്ലിയാളി, ജബാര്‍, മന്‍സുര്‍ കുളിയങ്കാവ്, ഷിയാദ് മാട്ടൂല്‍ എന്നിവര്‍ സംസാരിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

