വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് അപ്പക്‌സ് ബോഡി അധ്യക്ഷന്മാരെ ആദരിച്ചു

Web Desk
2 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസി അപ്പക്‌സ്‌ബോഡി അധ്യക്ഷന്‍മാരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് ആദരിച്ചു. സുരേഷ് കരിയാട് അധ്യക്ഷത വഹിച്ചു. വി എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു.

city exchange

കാജല്‍, അനിഷ രാജേഷ്, സിദ്ധീഖ് പുറായില്‍, സാം കുരുവിള, വര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

മറുപടി പ്രസംഗത്തില്‍ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ പുതുതലമുറയെ മലയാള ഭാഷയുമായി അടുപ്പിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനോട് അഭ്യര്‍ഥിച്ചു.

- Advertisement -
Ad image

ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഐ സി ബി എഫിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ സവിശേഷതകളെപറ്റിയും സാധ്യതകളെ കുറിച്ചും പ്രതിപാദിച്ചു. പദ്ധതിയുമായി സഹകരിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.

ഐഎസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍ ഭാവിജീവിതം സന്തോഷകരമാക്കേണ്ടുന്ന ആവശ്യകതയിലൂന്നി ആശയ വിനിമയം നടത്തി. അദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറിന്റെ സ്‌പോര്‍ട്‌സ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട ഗിന്നസ് ബുക്ക് റെക്കാര്‍ഡ് ജേതാവ് ഷക്കീര്‍ ചീരായിക്ക് ഔദ്യോഗിക രേഖാപത്രം കൈമാറി.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് ഐ സി സി സെക്രട്ടറി അബ്രഹാം ജോസഫും ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് ആന്റ് കമ്മ്യൂണിറ്റി ഹെഡ് റഊഫ് കൊണ്ടോട്ടിയും സംസാരിച്ചു.

യോഗത്തില്‍ ഐ സി സി പ്രസിഡണ്ട് മണികണ്ഠന് ചെയര്‍മാന്‍ വി എസ് നാരായണനും ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവക്ക് വൈസ് ചെയര്‍മാന്‍ സിദ്ധിഖ് പുറായിലും ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന് വൈസ് ചെയര്‍മാന്‍ ജബി കെ ജോണും സ്‌പോര്‍ട്‌സ് അംബാസഡര്‍ ഷക്കീര്‍ ചിരായിയും ഐ സി സി സെക്രട്ടറി എബ്രഹാം ജോസിന് വിമന്‍സ് ഫോറം പ്രസിഡണ്ട് ഷീല ഫിലിപ്പോസും ഐ സി ബി എഫ് ഇന്‍ഷറന്‍സ് ആന്റ് കമ്മ്യൂണിറ്റി ഹെഡ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് സാം കുരുവിളയും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു.

ഡബ്ല്യു എം സി യൂത്ത് ഫോറവും വിമന്‍സ് ഫോറവും ഡബ്ല്യു എം സി ഖത്തറുമായി ചേര്‍ന്ന് നടത്തിയ പരിപാടി ഏറെ മികവുറ്റതായിരുന്നു.

യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി വി കെ പുത്തൂര്‍ കോര്‍ഡിനേറ്ററും വിമന്‍സ് ഫോറം ട്രഷറര്‍ സുനിത ടീച്ചര്‍ എം സിയും ആയിരുന്ന പരിപാടി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ജോയിന്റ് ട്രഷറര്‍ ബിനു പിള്ളയുടെ നന്ദി പ്രകടനത്തോടെ സമാപിച്ചു.

Share This Article
Leave a Comment
error: Content is protected !!