എ എഫ് സി ഏഷ്യന്‍ കപ്പില്‍ ആറായിരം വളണ്ടിയര്‍മാര്‍

Web Desk
1 Min Read

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ന്റെ പ്രാദേശിക സംഘാടക സമിതി സന്നദ്ധസേവന പരിപാടിക്ക് തുടക്കം കുറിച്ചു.

city exchange

സ്റ്റേഡിയങ്ങള്‍, കാണികളുടെ സേവനങ്ങള്‍, അക്രഡിറ്റേഷന്‍, മീഡിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ 20 പ്രവര്‍ത്തന മേഖലകളെ പിന്തുണയ്ക്കാന്‍ സംഘാടകര്‍ ആറായിരം സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കും. ശക്തമായ സന്നദ്ധസേവക സംസ്‌കാരത്തിന്റെ വളര്‍ച്ചയാണ് പ്രധാന കായിക മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഖത്തര്‍ കൈവരിച്ച മഹത്തായ പൈതൃകങ്ങളിലൊന്ന്. സന്നദ്ധപ്രവര്‍ത്തകര്‍ സ്‌പോര്‍ട്‌സിന്റെ മൂല്യങ്ങളില്‍ മാനുഷിക മുഖം നല്‍കുകയും എല്ലാവര്‍ക്കും പോസിറ്റീവും ഉള്‍ക്കൊള്ളുന്നതും സൗഹൃദപരവുമായ അനുഭവം ഉറപ്പാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് അരങ്ങേറുക. ഒന്‍പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങള്‍ നടക്കും. സ്റ്റേഡിയങ്ങളില്‍ ഏഴെണ്ണം ഫിഫ ലോകകപ്പ് 2022 ഖത്തറിലേതാണ്. സന്നദ്ധ പ്രവര്‍ത്തകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കണം. അപേക്ഷകള്‍ ഇപ്പോള്‍ volunteer.asiancup2023.qa വഴി അപേക്ഷിക്കാവുന്നതാണ്.

- Advertisement -
Ad image

ലുസൈല്‍ സ്റ്റേഡിയത്തില്‍ വോളണ്ടിയര്‍ റിക്രൂട്ട്മെന്റ് സെന്റര്‍ സ്ഥാപിക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ അവിടെ മുഖാമുഖ ഗ്രൂപ്പ് അഭിമുഖത്തിനായി ക്ഷണിക്കും. വിജയിച്ച എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പരിശീലന പരിപാടി സംഘടിപ്പിക്കും. ചില സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും.

ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകര്‍ക്കുള്ള അഭിമുഖം അടുത്ത ആഴ്ച ആരംഭിക്കും.

2019, 2020 ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ് 2021, ഫിഫ ലോകകപ്പ് ഖത്തര്‍ 2022, അമീര്‍ കപ്പിന്റെ നിരവധി പതിപ്പുകള്‍, ഐ എ എ എഫ് അത്ലറ്റിക്സ് 2019 ചാമ്പ്യന്‍ഷിപ്പുകള്‍, മറ്റ് നിരവധി ദേശീയ ഇവന്റുകള്‍ എന്നിവയ്ക്കായി 35,000-ലധികം സന്നദ്ധ പ്രവര്‍ത്തകരാണ് സജീവമായി പങ്കുവഹിച്ചത്.

Share This Article
Leave a Comment
error: Content is protected !!