രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങളുടെ പങ്ക് നിര്‍ണായകം

Web Desk
1 Min Read

കൊച്ചി: രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങളുടെ പങ്ക് നിര്‍ണായകമെന്ന് കൊച്ചിയില്‍ നടന്ന ആരോഗ്യ പ്രവര്‍ത്തകരുടേയും പ്രൊഫഷണലുകളുടേയും സമ്മേളനം.

city exchange

ഹരീഷ് രാമചന്ദ്രന്‍, ഡോ. ഗിര്‍ധര്‍ ഗ്യാനി, ഫാ. പോള്‍ കാരേടന്‍, ഡോ. രമേഷ് കുമാര്‍ ആര്‍ തുടങ്ങി ആരോഗ്യരക്ഷാ മേഖലയില്‍ നിന്നുള്ള 21 വിദഗ്ധര്‍ പങ്കെടുത്തു. ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്തി കൈക്കൊണ്ട ഓരോ മൂന്നിലൊന്ന് തീരുമാനങ്ങളും ഗുണപരമായിരുന്നുവെന്ന് ക്ലിനിക്കല്‍ ഇഫക്ടീവ്‌നസ് ഡിവിഷന്‍ ഇന്ത്യ- സാര്‍ക്ക് കണ്‍ട്രി ഹെഡ് ഹരീഷ് രാമചന്ദ്രന്‍ പറഞ്ഞു.

ജാഗരൂകരായിരിക്കുന്നതിന്റെ ക്ഷീണം അഥവാ അലര്‍ട്ട് ഫാറ്റീഗ്, ഒരു ഡോക്ടറെ താന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നതില്‍ മടുപ്പുളവാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഇത് ആത്മവിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഒരു കുറിപ്പടി എഴുതുമ്പോഴുള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ പോലും ഇത് ബാധിച്ചേക്കുമെന്നും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്ററും പ്രൊഫസറുമായ ഡോ. (ബ്രിഗ്) അജോയ് മേനോന്‍ പറഞ്ഞു.

ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങളെ മെഡിക്കല്‍ വര്‍ക്ക്ഫ്ലോയുമായി സുഗമമായി സംയോജിപ്പിക്കുന്നതിലൂടെ അലര്‍ട്ട് ഫാറ്റീഗ് ലഘൂകരിക്കാനാകും. ഏറ്റവും പുതിയ മെഡിക്കല്‍ ഗവേഷണം, രോഗികളുടെ ചരിത്രം, തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ മികച്ച രീതികള്‍ എന്നിവയും ഇതിന്റെ ഭാഗമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!