വോട്ടവകാശം സംരക്ഷിക്കപ്പെടണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

Web Desk
1 Min Read

കണ്ണൂര്‍: ജനാധിപത്യ സംവിധാത്തില്‍ പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടത് പ്രാഥമിക ആവശ്യമായതിനാല്‍ എസ് ഐ ആറില്‍ നില നില്‍ക്കുന്ന ആശങ്കയകറ്റണമെന്നു കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി രാജ്യത്ത് ജനിച്ച് ജീവിച്ച് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി വോട്ടവകാശം വിനിയോഗിച്ചുക്കൊണ്ടിരുന്ന രാജ്യനിവാസികളെ സംശയിക്കുന്നതില്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. വിദേശത്ത് ജോലി ചെയ്ത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കാര്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്ന പ്രവാസികള്‍ക്കും ആശങ്കയില്ലാതെ വോട്ടവകാശത്തിന് അവസരമൊരുക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

city exchange

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം ജലീല്‍ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ അബ്ദുല്‍ ഖാദര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോ. ഇസ്മയില്‍ കരിയാടിനെയും ട്രഷററായി ടി മുഹമ്മദ് നജീബിനെയും തെരഞ്ഞെടുത്തു.

സംസ്ഥാന പ്രവര്‍ത്തക സമിതിയിലേക്ക് ആര്‍ അബ്ദുല്‍ ഖാദര്‍ സുല്ലമിയെ കൗണ്‍സില്‍ അംഗീകരിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ശാഖകളില്‍ ‘സ്‌നേഹസ്മിതം’ ശീര്‍ഷകത്തില്‍ കുടുംബ സംഗമങ്ങള്‍ നടത്താനും തീരുമാനമായി.

ജില്ലാ സെക്രട്ടറി സി സി ശകീര്‍ ഫാറൂഖി, സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, ഫൈസല്‍ ചക്കരക്കല്‍, ഡോ. ഇസ്മായില്‍ കരിയാട്, അബ്ദുല്‍ ജബ്ബാര്‍ പൂതപ്പാറ, അബ്ദുല്‍ അസീസ് കല്ലിക്കണ്ടി, ഐ എസ് എം ജില്ലാ പ്രസിഡണ്ട് ശാകിര്‍ സുല്ലമി, സെക്രട്ടറി ഇസ്മായില്‍ ചമ്പാട്, എം ജി എം ജില്ലാ സെക്രട്ടറി ശഫീന ശുക്കൂര്‍, എം എസ് എം ജില്ലാ ജോ സെക്രട്ടറി സല്‍മാന്‍ ഫാരിസ് കണ്ണൂര്‍, അതാഉല്ല ഇരിക്കൂര്‍, സാദിഖ് മാട്ടൂല്‍, സന്‍ജബീല്‍ കണ്ണൂര്‍, കെ സഈദ് കക്കാട് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!