

കോഴിക്കോട്: ഇടിയങ്ങര യുവതരംഗിന്റെ വെഡ്ഡിംഗ് ഡ്രസ് കലക്ഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു ഉദ്ഘാടനം ചെയ്തു.

ഒരിക്കല്‍ മാത്രം ഉപയോഗിച്ച വിവാഹ വസ്ത്രങ്ങള്‍ ശേഖരിച്ച് നിര്‍ധന- ഇടത്തരം കുടുംബങ്ങളിലെ നവവധു- വരന്മാര്‍ക്ക് ധരിക്കുവാന്‍ നല്‍കുന്ന പദ്ധതിയാണിത്.

യുവതരംഗ് പ്രസിഡണ്ട് എ വി റഷീദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി വി മുഹമ്മദ് അശ്‌റഫ് സ്വാഗതം പറഞ്ഞു.
കൗണ്‍സിലര്‍മാരായ കെ മൊയ്തീന്‍ കോയ, എസ് കെ അബൂബക്കര്‍, പി ഉഷാദേവി ടീച്ചര്‍, പി മുഹ്‌സീന എന്നിവരും ഗായകന്‍ ഐ പി സിദ്ധീഖ്, സാബി തെക്കെപ്പുറം (നോവലിസ്റ്റ്), എന്‍ സി അബൂബക്കര്‍ പ്രസംഗിച്ചു. ട്രഷറര്‍ പി ഐ അലി ഉസ്മാന്‍ നന്ദി പറഞ്ഞു.
നിയാസ് കൊയിലാണ്ടി ആന്റ് ഇന്‍ഹാം റഫീഖ് ടീം അവതരിപ്പിച്ച ഇശല്‍ സന്ധ്യ, കാലിക്കറ്റ് കലാലയയുടെ ഒപ്പനയുമുണ്ടായിരുന്നു. മൈലാഞ്ചി മത്സര വിജയികള്‍ക്ക് നാസര്‍ മാനു സമ്മാനങ്ങള്‍ നല്‍കി.

