ലയണ്‍സ് ഇന്റര്‍നാഷണല്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

Web Desk
1 Min Read

കൊച്ചി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെയും സെന്റ് ആല്‍ബര്‍ട്ട് കോളേജ് വനിതാ സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. പ്രൊഫ. മോനമ്മ കൊക്കാട്ട് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയിംസ് അധ്യക്ഷത വഹിച്ചു. സെന്റ് ആല്‍ബര്‍ട്ട് കോളേജ് ചെയര്‍മാന്‍ ഫാ. ആന്റണി തോപ്പില്‍ മുഖ്യപ്രഭാഷണം നടത്തി.

city exchange

വിവിധ മേഖലകളില്‍ വിജയം നേടിയ വനിതകളെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ വനിതാ ദിനസന്ദേശം ഉള്‍കൊള്ളുന്ന പ്രതിജ്ഞയ്ക്ക് പ്രഫ. മോനമ്മ കൊക്കാട്ട് നേതൃത്വം നല്‍കി. വനിതാദിന സ്ലോഗണ്‍ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി.

ലളിതാ രാജന്‍ സ്വാഗതം പറഞ്ഞു. ഡോ. ബീന രവികുമാര്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സോളമന്‍. ഡോ. ഷിബു ചാക്കോ. ലയണ്‍സ് ഡിസ്ട്രിക്ട് സെക്രട്ടറി സാജു പി വര്‍ഗ്ഗീസ്, ഡിസ്ട്രിക്ട്് ട്രഷറര്‍ സി ജെ ജെയിംസ് എന്നിവര്‍ ആംശസകള്‍ അര്‍പ്പിച്ചു. പ്രഫ. പ്രീതി ഫ്രാന്‍സിസ് നന്ദി പറഞ്ഞു സെന്റ് ആല്‍ബര്‍ട്ട് കോളേജിലെ അഞ്ഞൂറ് വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!