കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് അപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Web Desk
1 Min Read

കൊടിയത്തൂര്‍: മുക്കുപണ്ടം തട്ടിപ്പ് നടന്ന കോഴിക്കോട് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കിലെ അപ്രൈസറായ മുക്കം പന്നിക്കോടു പരവരയില്‍ മോഹന്‍ദാസിനെ (57) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

city exchange

രണ്ടു കൈകളും ട്രെയിനിന് അടിയില്‍പ്പെട്ട് അറ്റുപോയ നിലയിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുക്കുപണ്ടം പണയം വെച്ച് 27 ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുടുത്ത
കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ അപ്രൈസറായിരുന്നു മോഹന്‍ദാസ്.

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാരുടെ പങ്കും അന്വേഷിക്കണമെന്ന് വിവിധ മാധ്യമങ്ങളിലൂടെ നാട്ടുകാര്‍ ആവിശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് അവസാനിക്കുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ ബാങ്ക് അധികൃതര്‍ നിര്‍ദേശം നല്കുകുകയിരുന്നു.

- Advertisement -
Ad image

ഏപ്രില്‍ അവസാന വാരം മുക്കുപണ്ടം പണയം വെക്കാനായി പെരുവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ എത്തി പിടിയിലായ കൊടിയത്തൂര്‍ നെല്ലിക്കാപറമ്പ് മാട്ടു മുറിക്കല്‍ സന്തോഷ് കുമാര്‍, മാട്ടുമുറിക്കല്‍ വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവിധ ബാങ്കുകളില്‍ നടത്തിയ തട്ടിപ്പ് പുറത്ത് വന്നത്. ഇതോടെ കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കില്‍ നിന്ന് അറസ്റ്റ് ചെയ്ത സന്തോഷ് കുമാര്‍ മാട്ടുമുറിക്കല്‍, വിഷ്ണു കയ്യുണുമ്മല്‍, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പോലുകുന്നത്ത് എന്നിവര്‍ തട്ടിപ്പ് നടത്തിയെന്നറിയുന്നത്.

Share This Article
Leave a Comment
error: Content is protected !!