അസറ്റ് ഹോംസ് പൂമുഖ അലങ്കാര മല്‍സരത്തില്‍ ഒന്നാമത് കൊച്ചിയിലെ ഒലീവ് കലിസ്റ്റ

Web Desk
1 Min Read

കൊച്ചി: ക്രിസ്തുമസ്- പുതുവത്സര സീസണ്‍ പ്രമാണിച്ച് അപ്പാര്‍ട്ടുമെന്റുകളുടേയും വില്ലകളുടേയും പൊതുപൂമുഖത്തില്‍ നടത്തുന്ന അലങ്കാരങ്ങള്‍ക്കായി അസറ്റ് ഹോംസ് സംഘടിപ്പിച്ച ഫെയറി ലൈറ്റ്‌സ് എന്ന പേരിലുള്ള ഫോയര്‍ ഡെക്കോര്‍ മത്സരത്തില്‍ കൊച്ചി ഇടച്ചിറയിലെ ഒലീവ് കലിസ്റ്റാ ഒന്നാം സ്ഥാനം നേടി.

city exchange

കോഴിക്കോടുള്ള ഹൈലൈറ്റ് മെട്രോമാക്സ്, കൊച്ചിയിലെ അസറ്റ് കസവ് എന്നീ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടി ആശാ ശരത്തില്‍ നിന്നും വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ഇവയ്ക്കു പുറമെ അസറ്റ് പ്രഷ്യസ്, സ്‌കൈലൈന്‍ അവന്യൂ സ്യൂട്ട്, സ്‌കൈലൈന്‍ സെനിത്ത്, സ്‌കൈലൈന്‍ റിവര്‍സ്‌കേപ്പ്, നന്മ ഫെനിക്സ് അപ്പാര്‍ട്ട്മെന്റ്സ് എന്നീ അപ്പാര്‍ട്ട്മെന്റുകള്‍ പ്രോത്സാഹന സമ്മാനങ്ങളും നേടി.

Share This Article
Leave a Comment
error: Content is protected !!