
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ഉടന്‍ വില വര്‍ധിക്കും. രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് കനത്ത നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് വില വര്‍ധനവുണ്ടായേക്കുമെന്ന സൂചന കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് വരുന്നത്.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പരിമിതപ്പെടുത്തുകയും അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തടസപ്പെടുകയും ചെയ്തതാണ് എണ്ണ വില ഉയരാന്‍ കാരണം.

വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. ഇതിനു പുറമേ ഗാര്‍ഹിക എല്‍ പി ജിക്കും വില ഉയര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
