

കൊച്ചി: ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ദോഹ വഴി എത്തിയ യാത്രക്കാരനില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണ മിശ്രിതം പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ നാല് സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ഇവയ്ക്ക് 1064.60 ഗ്രാം ഭാരവും അരക്കോടിയോളം രൂപ മൂല്യവുമുണ്ട്.

