

ആലുവ: പുത്തന്‍തോട് ചുങ്കം ഭാഗത്തെ ഗ്യാസ് ഗോഡൗണ്‍ വളവു നിവര്‍ത്തുന്നതിന് ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി നടപ്പിലാക്കാതെ വൈകിപ്പിച്ച് ഇനിയും അപകടങ്ങളോ മരണമോ സംഭവിച്ചാല്‍ കേരള സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമായിരിക്കും ഉത്തരവാദികളെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

ആലുവ നിയോജക മണ്ഡലത്തിലെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി അത്താണി വെടിമറ റോഡിലെ ഗ്യാസ് ഗോഡൗണ്‍ വളവ് സ്ഥലം ഏറ്റെടുത്ത് നിവര്‍ത്തുന്നതിനായി 25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിനുള്ള അലൈന്‍മെന്റ് ഡിസൈന്‍ തയ്യാറാക്കുകയോ ടെക്‌നിക്കല്‍ സാങ്ഷന്‍ നേടിയെടുത്ത് സ്ഥലം ഏറ്റെടുത്ത് പദ്ധതി നടപ്പിലാക്കുവാനുള്ള യാതൊരു നടപടികളോ പൊതുമരാമത്ത് റോഡ്‌സ് വിഭാഗവും ഡിസൈന്‍ വിഭാഗവും എടുത്തിട്ടില്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിന് അയച്ച കത്തില്‍ പറഞ്ഞു.

വളരെയധികം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന വളവ് നിവര്‍ത്തുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നിരന്തരശ്രമഫലമായാണ് ഈ പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നേടിയെടുത്തതെന്നും ഇത് നടപ്പാക്കേണ്ട പൊതുമരാമത്ത് റോഡ്‌സ് വിഭാഗവും ഡിസൈന്‍ വിഭാഗവും പരസ്പരം പഴിചാരി പദ്ധതി വൈകിപ്പിക്കികയാണെന്നും ഇതിലൂടെ ഇനിയും ഉണ്ടാകുന്ന അപകടങ്ങള്‍ക്കും ജീവഹാനിക്കും കേരള സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും എം എല്‍ എ കത്തില്‍ സൂചിപ്പിച്ചു.
ഈ പദ്ധതി വൈകുന്നതില്‍ പൊതുജനങ്ങള്‍ളുടേയും തന്റെ വ്യക്തിപരമായ പ്രതിഷേധവും എം എല്‍ എ കത്തില്‍ അറിയിച്ചു. കൂടാതെ ഉദ്യോഗസ്ഥര്‍ നല്ല രീതിയില്‍ തങ്ങളുടെ കടമകള്‍ നിറവേറ്റുന്നുണ്ടെന്നു മന്ത്രി പറയുന്നുണ്ടെങ്കിലും പ്രായോഗികമായി ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കുന്നില്ല എന്ന ദു:ഖസത്യവും കത്തില്‍ എം എല്‍ എ സൂചിപ്പിച്ചുട്ടുണ്ട്.
ആയതിനാല്‍ മന്ത്രി വ്യക്തിപരമായി ഇടപെട്ട് എല്ലാ തടസ്സവും നീക്കി ഗ്യാസ് ഗോഡൗണ്‍ വളവു നിവര്‍ത്തുന്നതിനുള്ള പദ്ധതി പൂര്‍ത്തിയാക്കി അപകടങ്ങളോ
മരണങ്ങളോ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ കത്തിലൂടെ ആവശ്യപ്പെട്ടു.

