ഐ എസ് എസ് എം ജി ഇ ഏഷ്യ വൈസ് പ്രസിഡന്റായി ഡോ. അനില്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു

Web Desk
1 Min Read

കൊച്ചി: ഇന്ത്യന്‍ ജിയോടെക്‌നിക്കല്‍ സൊസൈറ്റി (ഐ ജി എസ്) പ്രസിഡന്റ് ഡോ. അനില്‍ ജോസഫ് വടകുംതല ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സോയില്‍ മെക്കാനിക്‌സ് ആന്റ് ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് (ഐ എസ് എസ് എം ജി ഇ) ഏഷ്യ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഐ ജി എസ് പ്രസിഡന്റായും ഐ എസ് എസ് എം ജി ഇ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്ന ആദ്യ കേരളീയനായി അദ്ദേഹം.

city exchange

ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് രംഗത്തുള്ള സംഭാവനകള്‍ക്ക് വലിയ അംഗീകാരമാണ് ഡോ. അനില്‍ ജോസഫിന്റെ തെരഞ്ഞെടുപ്പ്. ഐ ജി എസിന്റെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം ഇന്ത്യയിലും ഏഷ്യയിലും ജിയോടെക്‌നിക്കല്‍ എഞ്ചിനീയര്‍മാര്‍ തമ്മിലുള്ള സഹകരണവും സാങ്കേതിക പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സഹകരണം വികസിപ്പിക്കുകയും സമ്മേളനങ്ങള്‍, സാങ്കേതിക കമ്മിറ്റികള്‍, സംയുക്ത ഗവേഷണ പരിപാടികള്‍ എന്നിവ വഴി വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!