നികുതി വര്‍ധനവിനും റോഡ് ദുരവസ്ഥയ്ക്കുമെതിരെ ശാഖ മുസ്ലിം ലീഗ് നിവേദനം

Web Desk
1 Min Read

രാമന്തളി: സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നികുതി വര്‍ധന തീരുമാനം പുന:പരിശോധിക്കണമെന്നും കെട്ടിട നികുതി ചതുരശ്ര മീറ്ററിന് ആറ് രൂപയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രാമന്തളി ശാഖാ മുസ്ലിം ലീഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്ത് കെട്ടിട നികുതിയും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസും വര്‍ധിപ്പിച്ചിരിക്കയാണ്.

city exchange

ആറുമുതല്‍ 10 രൂപ വരെ വര്‍ധിപ്പിക്കാമെന്നും വര്‍ധനവ് ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍പെട്ടതാണെന്നുമാണ് ഉത്തരവ് സൂചിപ്പിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകള്‍ കെട്ടിട നികുതി ചതുശ്ര മീറ്ററിന് ആറു രൂപയാക്കി നിജപ്പെടുത്തിയപ്പോള്‍ രാമന്തളി ഗ്രാമപഞ്ചായത്ത് എട്ടു രൂപയാക്കിയിരിക്കയാണ്.

മഴയുടെ ആവിര്‍ഭാവത്തോടെ ഹാജി റോഡിന്റെയും മൗലവി റോഡിന്റെയും ദുരവസ്ഥയും പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പെടുത്തി. പ്രസിഡണ്ട് വി ഷൈമ, വൈസ് പ്രസിഡണ്ട് ടി ഗോവിന്ദന്‍, ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ നസീര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകന്‍ സി എം സി അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image

അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് നിവേദക സംഘത്തിന് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഉറപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!