അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: അങ്കണവാടികളോടനുബന്ധിച്ച് തുടങ്ങുന്ന അങ്കണവാടി കം ക്രഷിന്റെ വാഴക്കുളം അഡീഷണല്‍ പ്രൊജക്ടിലെ ആദ്യ തുടക്കം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ അശോകപുരത്ത് ഏഴാം വാര്‍ഡില്‍ മഹിളാസമാജം 106-ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിച്ചു. ആറു മാസം മുതല്‍ ആറു വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായും ഡേ കെയറില്‍ വലിയ തുക കൊടുക്കുന്നവര്‍ക്ക് ആശ്വാസമായും ആണ് അങ്കണവാടി കം ക്രഷ് തുടങ്ങുന്നത്.

city exchange

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, സി ഡി പി ഒ ജയന്തി പി നായര്‍, അംഗങ്ങളായ പി എസ് യൂസഫ്, ഷെമീര്‍ ലാല, ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, അങ്കണവാടി ടീച്ചര്‍മാരായ ഷീബ, അമ്പിളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അടുത്ത ഘട്ടത്തില്‍ എല്ലാ അങ്കണവാടികളിലും ക്രഷ് തുടങ്ങുമെന്ന് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!