

ആലുവ: നഗരത്തിലെ ജില്ലാ ആശുപത്രി, കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസ്റ്റാന്‍ഡ്, മണപ്പുറം അടക്കമുള്ള തിരക്കേറിയ ഭാഗങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ പൊലീസ് എയ്ഡ് പോസ്റ്റുകളില്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ഹോസ്പിറ്റലിലെ എയ്ഡ് പോസ്റ്റിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഓമനക്കുട്ടന്‍ ബി എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതീകാത്മക പൊലീസിനെ നിയമിച്ച് പ്രതിഷേധിച്ചു. മുഴുവന്‍ സ്ഥലങ്ങളിലെ എയ്ഡ് പോസ്റ്റുകളിലും പൊലീസുകാരെ നിയമിച്ചില്ലെങ്കില്‍ സമരം പൊലീസ് സ്റ്റേഷനുമുന്‍പിലേക്ക് മാറ്റുമെന്ന് സമര പരിപാടി ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെകട്ടറി ജിന്‍ഷാദ് ജിന്നാസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം പി എച്ച് അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു, ജില്ലാ കോര്‍ഡിനേറ്റര്‍ എം എസ് സനു, നിയോജകമണ്ഡലം സെക്രട്ടറിമാരായ ആല്‍ഫിന്‍ രാജന്‍, എം ഐ താഹിര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, അബിന്‍ ഡേവിസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ എസ് മുഹമ്മദ് ഷെഫീഖ്, ജി മാധവന്‍കുട്ടി, എം എ കെ നജീബ്, അനില്‍ കീഴ്മാട്, രാജേഷ് പുത്തനങ്ങാടി, രാജേഷ് ചെങ്ങമനാട്, ശരത് ചെങ്ങമനാട്, അമീര്‍ ഷാ, അഫ്‌സല്‍, തല്‍ഹത്, ജോബി, സുധീര്‍ എന്നിവര്‍ സംസാരിച്ചു.
